ഒരു മാറ്റത്തിനായി മൂന്നു വട്ടം കോഴി കൂവുന്നതു വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല, കണ്ണടച്ചു തുറക്കുന്ന നേരം മതി. പുലര്‍ച്ചയായെന്നു കരുതി നാളെ ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ തുറക്കുന്നത് ഘോരാന്ധകാരത്തിലേയിരിക്കുമെന്ന പേടിച്ച നാളുകള്‍ക്ക് അന്ത്യമായി. ശാന്തസമുദ്രങ്ങളുടെ അടിത്തട്ടില്‍ വിശ്രമിക്കുന്ന സുനാമി പോലെ പ്രപഞ്ചത്തെ വിഴുങ്ങും എന്ന പ്രചാരണങ്ങള്‍ക്കും അന്ത്യമായി. ആലിസിന്റെ അത്ഭുത ലോകത്തു നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശ്വസിപ്പിക്കുന്നവയാണ്. ജനീവയിലെ പരീക്ഷണശാലയില്‍ നടക്കുന്ന കണികാ പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടം വിജയിച്ചതോടെ എല്ലാ ആശങ്കകള്‍ക്കും വിരാമമായി. തുടക്കം മുതലെ ആശങ്കയും അത്ഭുതവും നിറഞ്ഞതായിരുന്നു കണികാ പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളും. മനുഷ്യ നിര്‍മിത തമോ ഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങുമോ അതോ ശാസ്ത്ര ലോകത്തിന്റെ പുതിയൊരു വഴിത്തിരിവായി മാറുമോ എന്ന സംശയങ്ങള്‍ക്ക് പൂര്‍ണമായി ഉത്തരം കണ്ടെത്തിയിട്ടില്ലെങ്കിലും ആശ്വസിക്കാന്‍ വഴിയുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷമായ ശാസ്ത്രലോകം ആകാംഷയോടെ കാത്തിരുന്ന നിമിഷത്തിനാണ് സെപ്റ്റംബര്‍ പത്തിന് ഇന്ത്യന്‍സമയം 1.20ന്് തുടക്കം കുറിച്ചത്. ലാകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചതോടെ ലോകമെങ്ങുമുള്ള ശാസ്ത്രകുതുകികള്‍ കണ്ണും കാതും കൂര്‍പ്പിച്ച് ഓരോ നിമിഷത്തെയും വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു. പ്രപഞ്ചോത്പത്തിയെക്കുറിച്ച് പഠിക്കാന്‍ ആറ്റങ്ങള്‍ ഉള്‍പ്പടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളുടെ സൃഷ്ടി മനസിലാക്കാന്‍ നടത്തുന്ന പരീക്ഷണം പക്ഷെ ഭൂമിയുടെ തന്നെ നാശത്തിനു വഴി വെയ്ക്കുമോ എന്നായിരുന്നു നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്ക. ഇത് ഉണ്ടാക്കിയേക്കാവുന്ന തമോഗര്‍ത്തങ്ങള്‍ ഒരുപക്ഷെ ഭൂമിയെത്തന്നെ വിഴുങ്ങിയേക്കാം. അങ്ങനെ ഒരു ഭയത്തിന് അടിസ്ഥാനമില്ലെന്ന് ശാസ്ത്രഞ്ജര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മഹാനാശത്തിലേക്കുള്ള സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനുമാവില്ലന്നായിരുന്നു ഒരു വിഭാഗം വാദിച്ചിരുന്നത്.മള്‍ട്ടി മില്യണ്‍ ഡോളര്‍ ലാര്‍ജോ ഹാഡ്രോണ്‍ കൊളൈഡര്‍ തുറക്കാന്‍ പോകുന്നത് ഗവേഷണത്തിന്റെ പുതിയൊരു ലോകമാണ്. ഇതു വരെയുള്ള നിര്‍വചനങ്ങളും സമവാക്യങ്ങളും മാറിമറിഞ്ഞേക്കാം. പുതിയ കണ്ടു പിടുത്തങ്ങളുടെ ഒു പടിവാതിലുമായേക്കാം ഈ പരീക്ഷണം. പരീക്ഷണം പ്രധാനമായും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രപഞ്ചത്തിലുള്ള മനുഷ്യനു അഞ്ജാതമായ കിരണങ്ങളെക്കുറിച്ചാണ്. ആല്‍ഫാ, ബീറ്റ, ഗാമ, എക്സ്റേ, കോസ്മിക് എന്നീ കിരണങ്ങളെക്കുറിച്ചേ സാധാരണയായി നമുക്കറിവുള്ളൂ. മറ്റെന്തെല്ലാം കിരണങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്, ഈ പരീക്ഷണ സമയത്ത് വിനാശകരമായ ഏതെങ്കിലും കിരണങ്ങള്‍ പരീക്ഷണശാലയില്‍ നിന്ന് വെളിയില്‍ വന്നാല്‍ ലോകത്തിന് ഭയക്കാന്‍ മാത്രം ഒന്നും സംഭവിക്കാനില്ലന്ന് പരീക്ഷണത്തിനു നേതൃത്വം നല്കുന്ന ശാത്രജ്ഞര്‍ ആവര്‍ത്തിച്ചു പറയുന്നത്. പരീക്ഷണഫലമായി ബ്ലാക്ക്ഹോള് രൂപം കൊള്ളും എന്നാണ് പറയുന്നത്. പക്ഷെ ഈ തമോഗര്‍ത്തങ്ങള്‍ വളരെ ചെറുതും ഊര്‍ജം കുറഞ്ഞതുമായിരിക്കുമെന്നും ഭൂമിക്കടിയില്‍ നിന്നും രക്ഷപെടുന്നതിനു മുന്‍പ് അവ ആവിയായി പോകുമെന്നും ശാസ്ത്രഞജര്‍ ആശ്വസിപ്പിക്കുന്നു. തമോഗര്‍ത്തങ്ങള്‍ ഏതിനെയും അതിനകത്തേക്കു ആകര്‍ഷിക്കുന്ന ഒന്നാണ്. ഇങ്ങനെ ആകര്‍ഷിച്ച് അകത്താക്കുമ്പോഴാണ് ഇവ ആവിയായി മറയുന്നത്. ഇത്തരം അനേകം തമോഗര്‍ത്തങ്ങള്‍ പരീക്ഷണശാലയില്‍ തന്നെ കൂട്ടിയോജിച്ച് വളരെ വലിയ ഒന്നായി മാറിയാല്‍ അല്ലെങ്കില്‍ ചെറിയ തമോഗര്‍ത്തങ്ങള്‍ വലുതായാല്‍ എന്തായിരിക്കും സംഭവിക്കുക. ഭൂമി മുഴുവനായും, പ്രപഞ്ചം തന്നെ ആ തമോ ഗര്‍ത്തത്തിലേക്കു ഉള്‍വലിഞ്ഞു പോകാം എന്നുമുള്ള ആശങ്കകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ അതീവ ജാഗ്രതയോടെയാണ് പരീക്ഷണത്തിന്റെ പ്രാഥമീക ഘട്ടം നടന്നത്. കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് പ്രോട്ടോണുകളുടെ ആദ്യധാര കടത്തിവിട്ടത്. മുന്‍പറഞ്ഞതിലും വേഗത അല്പം കുറയ്ക്കുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രോട്ടോണ്‍ ധാരകളുടെ ഘടികാരദിശയിലുള്ള യാത്ര പൂര്‍ത്തിയായി. അതിശക്തിയായ പ്രോട്ടോണ്‍ധാരയുടെ നിന്ത്രണം നഷ്ടമായേക്കാവുന്നതാണ് ഏറ്റവും വലിയ അപകടം. പക്ഷെ ഇതിന്റെ പ്രത്യാഘാതം പരീക്ഷണം നടക്കുന്ന തുരങ്കത്തില്‍ തന്നെ ഒതുങ്ങുമെന്നാണ് ശാസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നത്. ഇരുപതു വര്‍ഷം നീണ്ടു നിന്നേക്കാവുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിന്റെ തന്നെ ഫലം അറിയാന്‍ രണ്ടു വര്‍ഷം കാത്തിരിക്കണം. പ്രപഞ്ചത്തിന്റെ നാലു ശതമാനം മാത്രമെ നമുക്കു ദൃശ്യമായുള്ളൂ ബാക്കി നൊണ്ണൂറ്റിയാറു ശതമാനവും അജ്ഞാതമാണ്. ഈ പറഞ്ഞ മാറ്റങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലോ ഒരു പക്ഷെ അനേകം വര്‍ഷങ്ങള്‍ കൊണ്ടും സംഭവിക്കാം. സ്വിറ്റ്സര്‍ലന്റിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ അണുഗവേഷണ സംഘടന(സേണ്‍)യാണ് കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള കണികാ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്. ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്റ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കോളിഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിന്റെ ടണലിലാണ് പരീക്ഷണം നടത്തുക. ടണലിലൂടെ വിപരീത ദിശയില്‍ പ്രകാശവേഗത്തിനടുത്തു സഞ്ചരിക്കുന്ന പ്രോട്ടോണുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച് ചിതറിക്കുകയും അതില്‍ നിന്നു പുറത്തുവരുന്നത് എന്താണെന്നു പഠിക്കുകയുമാണ് പരീക്ഷണത്തില്‍ ചെയ്യുക.27 കിലോമീറ്റര്‍ ചുറ്റളവുള്ള, ഇന്നോളമുള്ളതില്‍ വച്ചേറ്റവും വലിയ ഈ യന്ത്രം 10 വര്‍ഷം കൊണ്ടാണ് നിര്‍മിച്ചത്. വൃത്താകൃതിയില്‍ സ്ഥാപിച്ച ഈ കൂറ്റന്‍ ടണലിനുമാത്രം നാലു ബില്യണ്‍ ഡോളറാണ് ചെലവായത്. 32 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ ശാസ്ത്രജ്ഞരും ഡസന്‍കണക്കിന് ഗവേഷണസ്ഥാപനങ്ങളും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. ഇന്നുവരെ നടത്താത്ത ഉയര്‍ന്ന ഊര്‍ജനിലയി ല്‍ സെക്കന്റില്‍ 6,000 ലക്ഷം കൂട്ടിയിടിയാണ് ടണലിനുള്ളില്‍ അരങ്ങേറുക. ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ കണങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാവുന്ന ഊഷ്മാവ് സൂര്യന്റെ അകക്കാമ്പിലേതിനേക്കാള്‍ ഒരുലക്ഷം മടങ്ങ് കൂടുതലായിരിക്കും.പരീക്ഷണം ഭൂമിയുടെ പൂര്‍ണ നാശത്തിലേക്കായിരിക്കും നയിക്കുകയെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. അത്യുന്നത ഊഷ്മാവിലും ഊര്‍ജത്തിലും നടക്കുന്ന കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുന്ന ഊര്‍ജ പ്രതിഫലനം വന്‍ വിനാശത്തിനു കാരണമാവുമെന്നും സുനാമി, ഭൂകമ്പം, പ്രളയം തുടങ്ങിയവയ്ക്കും കാലാവസ്ഥയുടെ തകിടംമറിച്ചിലിനും ഭൂമി സാക്ഷ്യം വഹി ക്കുമെന്നും ജര്‍മന്‍ രസതന്ത്രജ്ഞന് ഓട്ടോ റസ്ലര് പറയുന്നു.
Wednesday, September 10, 2008
പേടിക്കേണ്ട!

Subscribe to:
Post Comments (Atom)
1 comment:
Daaaaa.....
Good one. Keep it up....
Best Regards,
Sinoj
Post a Comment