Thursday, April 14, 2011

പൂട്ടിയ മുറിയില്‍ താക്കോല്‍ തിരയുമ്പോള്‍


ഒറ്റയ്ക്കാണെന്ന് ആരാ പറഞ്ഞെ ?
ഉള്ളില്‍ പാളം തെറ്റിയ
ഒരു തീവണ്ടിയും
ശ്വാസം മുട്ടിമരിച്ച
സ്വപ്‌നങ്ങളുമില്ലേ
പിന്നെ പാറയിലിടിച്ചു
മുങ്ങിയ ഒരുകപ്പലും
മുങ്ങി മരിച്ച
ഓര്‍മകളുമില്ലേ
നടക്കാനിറങ്ങിയ
ഒരു മരണവും
ഞെട്ടിയുണര്‍ന്ന ഉറക്കവും
തിരിച്ചു വരില്ലേ
പനിച്ചൂടും നടക്കാക്കിനാവും
ഇലയില്‍ വീണ മുള്ളും
ഇടറിയ പാട്ടും
പൊട്ടിയ മഴവില്ലും
ഒരു വിളിപ്പാടകലെയുണ്ട്
ഒന്നു വിളിച്ചാലോടിയെത്തും.
നിരതെറ്റിയ പല്ലും
നിലവിളി പോലത്തെ
ചിരിയുമുള്ള ആ ഒറ്റക്കണ്ണി
കഞ്ഞിയും കറിയും കളിച്ചു വരും
പിന്നെയും ബാക്കിയുണ്ടല്ലോ
മുണ്ടു മുറുക്കിയുടുത്ത
ഒരു പാട് കിനാവുകള്‍
ഇനിയും പറയല്ലേ
ഒറ്റക്കാണെന്ന്.

3 comments:

Unknown said...

chilanthiyude valayil veena erayod chilappol chilanthik ethrayum aaswasavaaku parayanakumo? enkilum parayatte ottaykkennu eniyum parayaruth.. ee ormakalk athmavinte nashtasugandhamundenkilum athodoppam madhuravum undakam...

അരുണ്‍ ടി വിജയന്‍ said...

ഇനിയൊരിക്കലും പറയില്ല ഒറ്റയ്ക്കാണെന്ന്

കൊള്ളാമെടാ നന്നായിട്ടുണ്ട്...

Sujeesh n m said...

പി കെ ഗോപി ഇതുപോലൊഉ കവിത എഴുതിയതായ് ഓർക്കുന്നു... :)