Friday, August 22, 2008

"സര്‍വേശ്വരാ" ഞങ്ങള്‍ക്കീ ഗതി വന്നല്ലോ !

"സര്‍വേശ്വരാ" ഞങ്ങള്‍ക്കീ ഗതി വന്നല്ലോ !
കേരളത്തിലെ മുപ്പത്തിയഞ്ചു വയിസില്‍ താഴെയുള്ള വിവാഹിതരായ സ്‌ത്രികളില്‍ നാല്‍പത്തിയഞ്ചു ശതമാനം പേരും ഭര്‍ത്താവ്‌ വീട്ടിലിലിലാത്ത സമയത്ത്‌ വേലി ചാടുന്നവരാണ്‌. നാല്‍പതു വയസില്‍ താഴെയുള്ള ഭര്‍ത്താക്കന്‍മാരില്‍ മുപ്പത്തിയഞ്ചു ശതമാനം പേരും ബിസിനസ്‌ ടൂറിനെന്നും പറഞ്ഞ്‌ മറ്റു പലതിനുമാണ്‌ പോകുന്നത്‌. ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന എഴുപതു ശതമാനം വിദ്യാര്‍ഥിനികളും ഇരുപതു വയസിനുള്ളില്‍ തന്നെ ജീവിതത്തിന്റെ എല്ലാ രുചിഭേദങ്ങളും അറിഞ്ഞവരാണ്‌. അന്യസംസ്ഥാനങ്ങളില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന യുവതികളില്‍ ഇരുപത്തിയഞ്ചു ശതമാനം പേരും ഒന്നിലധികം തവണം ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ട്‌. പതിനഞ്ചു വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അറുപതു ശതമാനം പേരും മയക്കു മരുന്നിനോ മറ്റു ലഹരി മരുന്നിനോ അടിമകളാണ്‌.
ഇത്രയും കേട്ടാല്‍ മതിയല്ലോ മനസമാധാനമായി കഴിയുന്ന ഒരു കുടുംബത്തിന്റെ നെറുകം തലയ്‌ക്കു മുകളില്‍ വെള്ളിടി വെട്ടാന്‍. ഭാര്യയുടെ ഉറക്കം കെടും, ദൂരദേശങ്ങളിലേക്കു യാത്ര പോകുകയാണെന്നു പറഞ്ഞു വീട്ടില്‍ നിന്നും പുറപ്പെടുന്ന ഭര്‍ത്താക്കന്‍മാര്‍ അര്‍ദ്ധ രാത്രി മതിലിനു മുകളിലൂടെ സ്വന്തം വീട്ടിലേക്കു ഒളിഞ്ഞു നോക്കും. മാതാപിത്താക്കള്‍ മക്കളുടെ പള്ളിക്കൂടങ്ങളിലേക്കു എസ്‌കോര്‍ട്ടു പോയിത്തുടങ്ങും. നമ്മുടെ നാട്ടിലെ (എന്നല്ല ഒട്ടു മിക്ക നാട്ടിലെയും) ചില ലൈഫ്‌ സ്റ്റൈല്‍ മാഗസിനുകളിലെ സീസണല്‍ സര്‍വേകളാണ്‌ ഇടക്കെങ്കിലും വായനക്കാരുടെ മനസില്‍ അശാന്തിയുടെയും ആശങ്കകളുടെയും വിള്ളല്‍ വീഴ്‌ത്തുന്ന വില്ലന്‍മാര്‍. പിന്നാമ്പുറങ്ങളിലെവിടെയോ മറഞ്ഞിരിക്കുകയായിരുന്ന യാഥാര്‍ഥ്യങ്ങളെ നിര്‍ബന്ധിച്ച്‌ ഉമ്മറത്തേക്ക്‌ കൂട്ടിക്കൊണ്ടു വരുന്ന പോലെയാണ്‌ ഇത്തരം സര്‍വേകളുടെ അവതരണം. സാക്ഷികള്‍ സഹിതം ഹാജരാക്കി വിളമ്പുന്ന സര്‍വെകള്‍ എത്ര നാളായി പാവം വായനക്കാരുടെ ഉറക്കം കെടുത്തുന്നു. ഐ.ടി രംഗത്ത്‌ ജോലി ചെയ്യുന്ന സ്‌ത്രീകളില്‍ പകുതിയളധികം ശതമാനം പേരും വിവാഹേതര ലൈംഗീക ബന്ധത്തില്‍ തത്‌പരരാണെന്നായിരുന്നു അടുത്തയിടെ ഒരു സര്‍വെ ഫലത്തിന്റെ വെളിപ്പെടുത്തല്‍. ഇതു വായിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ വേറെ ജോലിക്കു പോകുമോ അതോ ജോലിക്കു പോകുന്ന ഭാര്യയുടെ പുറകെ ടാക്‌സി പിടിച്ച്‌ പിന്‍തുടരുമോ?. ഗാര്‍ഹിക ജീവിതം നയിക്കുന്ന ഭാര്യമാരുടെ ഭര്‍ത്താക്കന്‍മാരില്‍ നാല്‍പതു ശതമാനം പേര്‍ക്കും തങ്ങളുടെ ഓഫീസിലെ മറ്റ്‌ വനിതാ ജീവനക്കാരില്‍ പൊടി നോട്ടമുണ്ടെന്നു തക്കം കിട്ടിയാല്‍ വേലി ചാടാന്‍ തയാറായി നില്‍ക്കുകയുമാണെന്നായിരുന്നു മറ്റൊരു സര്‍വെ വിദ്വാന്റെ കണ്ടെത്തല്‍. ഈ ഭര്‍ത്താക്കന്‍മാരുടെ ഭാര്യമാര്‍ അടിക്കടി അവരുടെ ഓഫീസിലേക്കു ഫോണ്‍ ചെയ്യുന്നതിലും ജോലി കഴിഞ്ഞു മടങ്ങിയെത്തുന്ന ഭര്‍ത്താവിന്റെ പോ്‌ക്കറ്റില്‍ വളപ്പൊട്ടു തിരയുന്നതിലും അതിശയിക്കണോ? കേവലം കണ്‍കെട്ടല്ല മാജിക്കല്ല മന്ത്രമല്ല എന്ന മുഖവുരയോടാണ്‌ ഈ സര്‍വെകള്‍ വായനക്കരുടെ മുന്നിലേക്കു വിളമ്പുന്നതെന്നോര്‍ക്കണം. ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിയാല്‍ വായനക്കരന്‌ അജീര്‍ണമല്ല മറിച്ച്‌ ഹൃദയാഘാതമാണുണ്ടാവാന്‍ സാധ്യത. സര്‍വെകളില്‍ രസകരമായ ചില ഭാവനകളുമുണ്ട്‌. കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കു പോകുന്ന ലക്ഷ്വറി ബസുകളെക്കുറിച്ചുള്ള ഒരു സര്‍വെ നോക്കാം. ഈ ബസുകളില്‍ യാത്ര ചെയ്യുന്ന കൗമാരക്കാരായ യാത്രക്കാരില്‍ എണ്‍പതു ശതമാനം പേരും ഇണയോടൊപ്പം സുരക്ഷിതമായി കഴിയുവാന്‍ ഒരിടം കണ്ടെത്താനാണത്രെ ബസില്‍ കയറുന്നത്‌. തെളിവിനായി യാത്ര തുടങ്ങുമ്പോള്‍ മുതല്‍ ഒടുങ്ങുമ്പോള്‍ വരെയുള്ള കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതിനോടൊപ്പം സര്‍വെ നടത്തുന്നയാളുടെ ഭാവനയും കൂട്ടിക്കുഴച്ച്‌ മേമ്പൊടിക്കു അല്‍പം നീലയും കലര്‍ത്തിയാണ്‌ സര്‍വേയായി വളമ്പുന്നത്‌. ഒന്നുകില്‍ കാര്യം നടത്താന്‍ വഴിയൊന്നും കാണാതെ ഉഴറി നടക്കുന്നരൊള്‍ നാളെ കോയമ്പത്തൂര്‍ക്ക്‌ വണ്ടി കയറിയെന്നും ടിക്കറ്റു നേരത്തെ ബുക്കു ചെയ്‌തിരുന്നൊരാള്‍ അത്‌ ക്യാന്‍സല്‍ ചെയ്‌തെന്നും വരാം. പിന്നെ ചില സര്‍വേകളില്‍ മുപ്പതു ശതമാനം പേര്‍ അനു കൂലിച്ചു എന്നും അറുപതു ശതമാനം പേര്‍ എതിര്‍ത്തു എന്നും പത്തു ശതമാനം പേര്‍ പ്രതികരിച്ചില്ലെന്നും കാണാം. കല്യാണത്തിനു മുന്‍പ്‌ കുട്ടിയുണ്ടാകാന്‍ താത്‌പര്യമുണ്ടോ എന്നും അങ്ങനെയെങ്കില്‍ എത്ര കുട്ടികള്‍ വരെയാകാം എന്നായിരിക്കും ഒരു പക്ഷെ സര്‍വെയുടെ വിഷയം. ചോദ്യങ്ങള്‍ത്തുരം പറയുന്നത്‌ പലപ്പോഴും കോഴിക്കോട്ടുള്ള കുഞ്ഞാമിനയും കോട്ടയത്തുള്ള കുഞ്ഞച്ചനുമായിരിക്കും. കോഴിക്കോട്‌ എത്ര കുഞ്ഞാമിനയുടണ്ടെന്നും കോട്ടയത്ത്‌ എത്ര കുഞ്ഞത്തനുണ്ടെന്നും എണ്ണി നോക്കിയാലറിയാം. ചില രോഗങ്ങളെക്കുറിച്ചുള്ള സര്‍വോകളാണ്‌ ഇതിലും രസകരം. കേരളത്തില്‍ മുപ്പതു വയസില്‍ താഴെയുള്ള അറുപത്തഞ്ചു ശതമാനം പേര്‍ക്ക്‌ മഴ നനഞ്ഞലാ# ജലദോഷമുണ്ടാകുമെന്നതും സര്‍വേ ഫലം. ഈ സര്‍വെകളെല്ലാം ദൂരവ്യാപകമായ രീതിയില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്ന എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.ഇത്യയുടെ മഹാനഗരങ്ങളില്‍ മുപ്പതു വയസില്‍ താഴെയുള്ള പുരുഷ വേശ്യകളുടെ എണ്ണം ആയിരം കവിയുമെന്നാണ്‌ മറ്റൊരു സര്‍വെ കണ്ടെത്തല്‍. തലസ്ഥാനത്തു നിന്നുള്ള ഒരു ആംഗല മാസികയാണ്‌ സര്‍വെ ചമച്ചൊരുക്കിയിരിക്കുന്നത്‌. കണക്കെടുപ്പിനായി മൂന്നു നാലു സാക്ഷികളെയും നിരത്തിയിരിക്കുന്നു. പലരും ഈ തൊഴില്‍ തുടങ്ങിയ ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ നേട്ടങ്ങളെപ്പറ്റി ആവേശത്തോടെ വിവരിക്കു്‌ന്നു. പുത്തന്‍ കാറുകള്‍, പുതു പുത്തന്‍ മൊബൈലുകള്‍, ഇടയ്‌ക്കിടെ ക്ലയന്റ്‌സിനോടൊപ്പം വിദേശ യാത്രകള്‍ അങ്ങനെ ആഗ്രഹിക്കുന്നതെന്തും വില കൊടുത്തുത്തു വാങ്ങാന്‍ കഴിയുന്ന കപ്പാസിറ്റിയെ കുറിച്ചാണ്‌ വിവരണങ്ങള്‍. ഇതു മുഴുവന്‍ വായിക്കുന്ന ഇന്ത്യയിലെ അഭ്യസ്‌തവിദ്യനായ (ഇനിയും വംശനാശം നേരിടാത്ത വര്‍ഗം) ഒരു യുവാവിനു പുതിയൊരു തൊഴിലിടത്തെക്കുറിച്ചു വെളിപാടുണ്ടായല്‍ കുറ്റം പറയണോ?
ആശ്വാസമായി ഒരു വാല്
‍കേരളത്തിലെ യുവതികളില്‍ അമ്പതു ശതമാനം പേരും ജീന്‍സും ടോപ്പും ധരിക്കാനിഷ്ടപ്പെടുന്നുവെന്നും പതിനഞ്ചു ശതമാനം പേര്‍ സാരിയുടുക്കാനും ബാക്കി പത്തു ശതമാനം പേര്‍ക്കും ഉടുക്കാനേ താത്‌പര്യമില്ലന്നുമുള്ള ആശ്വാസകരമായ സര്‍വെകളും ഉണ്ട്‌.

No comments: